ഇവരുടെ ടി20 കരിയര്‍ തീര്‍ന്നു, ഇനി ഇന്ത്യക്കായി കളിക്കില്ല? 5 സീനിയേഴ്‌സ്

0

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം ഇന്ത്യയുടെ ഭാവി പദ്ധതികളെന്താണെന്നതിന്റെ തുറന്നുകാട്ടലായിരുന്നു. 2024ല്‍ ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യയുടെ ടി20 ടീമില്‍ വലിയ പൊളിച്ചെഴുത്തുകള്‍ ഉണ്ടാവുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലാണ് വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്കുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന ടീമില്‍ യുവതാരങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.

പ്രമുഖരായ പല സീനിയേഴ്‌സിനും ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. ടി20 ലോകകപ്പില്‍ ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുള്ള പ്രധാന താരങ്ങളെയെല്ലാം ഉള്‍ക്കൊള്ളിക്കുന്ന ടീമിനെയാണ് വെസ്റ്റ് ഇന്‍ഡീസിനെതിരേ തിരഞ്ഞെടുത്തിരിക്കുന്നത്. ഇൗ ടീമില്‍ നിന്ന് ചില പ്രമുഖരെ ഒഴിവാക്കിയതോടെ ഇവരുടെ ടി20 കരിയര്‍ അവസാനിച്ചുവെന്ന് തന്നെ വിലയിരുത്താം. യുവതാരങ്ങള്‍ക്കായി സീനിയര്‍ താരങ്ങളെ ടി20യില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ഇന്ത്യ തയ്യാറായാല്‍ അത് മികച്ച തീരുമാനമായിരിക്കും.

ഇന്ത്യയുടെ ടി20 ടീമിലേക്ക് ഇനി തിരിച്ചുവരവ് നടത്താന്‍ സാധ്യതയില്ലാത്ത അഞ്ച് സീനിയേഴ്‌സ് ആരൊക്കെയാണെന്ന് പരിശോധിക്കാം. വിരാട് കോലി ടി20 ഫോര്‍മാറ്റില്‍ ഇനി തുടര്‍ന്നേക്കില്ല. ടെസ്റ്റിലും ഏകദിനത്തിലും കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് അദ്ദേഹത്തിന്റെ പദ്ധതി. ഇന്ത്യയുടെ ഇതിഹാസ ബാറ്റ്‌സ്മാനായ കോലിയുടെ സമീപകാല പ്രകടനങ്ങളെല്ലാം അതി ഗംഭീരമെന്ന് വിളിക്കാവുന്നതല്ല. ടെസ്റ്റില്‍ കോലിക്ക് പഴയ മികവുകാട്ടാനാവുന്നില്ല.

ഇന്ത്യയുടെ ‘സൂപ്പര്‍ സ്റ്റാര്‍സ്’, പക്ഷെ അടുത്ത ടി20 ലോകകപ്പ് കളിച്ചേക്കില്ല! മൂന്ന് പേരിതാ
ഈ സാഹചര്യത്തില്‍ മൂന്ന് ഫോര്‍മാറ്റിലും കളിച്ച് മുന്നോട്ട് പോവുക കോലിക്ക് പ്രയാസമാവും. അതുകൊണ്ടുതന്നെ കോലി ടി20 മതിയാക്കാനാണ് സാധ്യത. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്കും ടി20യില്‍ ഇനി അവസരമില്ല. വമ്പനടിക്കാരനെന്ന് പറയുമ്പോഴും രോഹിത്തില്‍ നിന്ന് അത്തരമൊരു പ്രകടനം കാണാന്‍ ഏറെ പിന്നോട്ട് പോകേണ്ടിയിരിക്കുന്നു. സമീപകാലത്തൊന്നും മികച്ച ടി20 ഇന്നിങ്‌സ് കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. ഫിറ്റ്‌നസും പ്രായവും രോഹിത്തിനെ തളര്‍ത്തുന്നു.

ഏകദിനത്തിലും ടെസ്റ്റിലും ഒന്നോ രണ്ടോ വര്‍ഷം കൂടി തുടരാന്‍ രോഹിത് ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ ടി20 ഫോര്‍മാറ്റില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അദ്ദേഹം തയ്യാറായേക്കും. മികച്ച യുവ ഓപ്പണര്‍മാര്‍ അവസരത്തിനായി കാത്തിരിക്കുന്നതിനാല്‍ രോഹിത്തിനെ മാറ്റിനിര്‍ത്തിയാലും ഇന്ത്യയെ അത് ബാധിച്ചേക്കില്ല. രവീന്ദ്ര ജഡേജയേയും ഇന്ത്യ ടി20യില്‍ നിന്ന് മാറ്റിനിര്‍ത്തിയേക്കും. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവുകാട്ടുന്ന താരമാണ് ജഡേജ.

ക്യാപ്റ്റനായിരിക്കെ ഗാംഗുലി പിന്തുണച്ചു, ഇവര്‍ സൂപ്പര്‍ താരങ്ങളുമായി! നാല് പേരിതാ
എന്നാല്‍ താരത്തിന്റെ ജോലി ഭാരം നിയന്ത്രിക്കേണ്ടതായുണ്ട്. അവസാന ഐപിഎല്‍ സീസണില്‍ സിഎസ്‌കെയെ തകര്‍പ്പന്‍ ഫിനിഷിങ്ങിലൂടെ ചാമ്പ്യന്മാരാക്കിയത് ജഡേജയാണ്. എന്നാല്‍ ടി20യിലും ജഡേജയെ ഇന്ത്യ കളിപ്പിച്ചാല്‍ ടെസ്റ്റിലും ഏകദിനത്തിലും അധികനാള്‍ മുന്നോട്ട് പോവുക പ്രയാസമാവും. അക്ഷര്‍ പട്ടേലടക്കം അവസരം കാത്തിരിക്കവെ ജഡേജയെ ടി20യില്‍ നിന്ന് ഇന്ത്യ മാറ്റിനിര്‍ത്തിയാലും അത്ഭുതപ്പെടാനാവില്ല.

ആര്‍ അശ്വിന്‍ ഇനിയൊരു തിരിച്ചുവരവ് നടത്തില്ലെന്നുറപ്പ്. 2021ലെ ടി20 ലോകകപ്പില്‍ സര്‍പ്രൈസായി അശ്വിന്‍ ടീമിലെത്തിയിരുന്നു. എന്നാല്‍ ഇനി ഇന്ത്യയുടെ ടി20 ടീമിലിടം പിടിക്കാന്‍ അശ്വിന് സാധിച്ചേക്കില്ല. ഏകദിന ടീമിനും പുറത്തുള്ള അശ്വിന്‍ ടെസ്റ്റില്‍ ഇനിയും ഇന്ത്യക്കൊപ്പം സജീവമായുണ്ടാവും. മുഹമ്മദ് ഷമിയുടെയും ടി20 കരിയര്‍ അവസാനിച്ചു. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ വജ്രായുധമാണ് ഷമി. ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ് ഷമി.

എന്നാല്‍ ഇന്ത്യന്‍ ടീമിലേക്കെത്തുമ്പോള്‍ ഷമി തല്ലുകൊള്ളിയാണ്. യുവ പേസര്‍മാര്‍ക്ക് ടി20 ഫോര്‍മാറ്റില്‍ കൂടുതല്‍ അവസരം ലഭിച്ചേക്കും. ഷമി ടെസ്റ്റില്‍ മാത്രമായി ഒതുങ്ങാനാണ് സാധ്യത. ഏകദിന ലോകകപ്പ് കളിക്കാന്‍ സാധ്യതയുണ്ടെങ്കിലും അതിന് ശേഷം ഷമിയെ ഏകദിനത്തില്‍ നിന്നും മാറ്റിനിര്‍ത്തിയേക്കും. ടെസ്റ്റില്‍ മാത്രം ഷമിയെ പിന്തുണക്കുന്നതാണ് ഇന്ത്യക്കും ഗുണം ചെയ്യുക

Leave a Reply