‘എനിക്കും അമൃതയ്ക്കും ഇടയിലെ ബന്ധം പാപ്പു മാത്രം; നല്ലത് ചെയ്താൽ നല്ലത് വരും’: നടൻ ബാല

0

മുൻഭാര്യയും ഗായികയുമായ അമൃത സുരേഷിനും തനിക്കുമിടയിലെ ബന്ധം പാപ്പു (മകൾ അവന്തിക) മാത്രമാണെന്ന് നടൻ ബാല. “പാപ്പു എന്റെ മകളാണ്, ഞാനാണ് അച്ഛൻ. അത് ഈ ലോകത്ത് ആർക്കും മാറ്റാൻ പറ്റില്ല”, എന്നാണ് ബാല പറഞ്ഞത്. ബാക്കിയുള്ളതൊക്കെ അവരവരുടെ കാര്യങ്ങളാണെന്നും നല്ലത് ചെയ്താൽ നല്ലത് വരുമെന്നാണ് ബാലയുടെ പ്രതികരണം.

ഗോപി സുന്ദർ – അമൃത സുരേഷ് ബ്രേക്കപ്പ് വാർത്തകൾ ഉയർന്നു കേട്ടപ്പോൾ ബാലയുടെ പേരും പരാമർശിക്കപ്പെട്ടതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പ്രതികരണം.

ഗോപിയും അമൃതയും തമ്മിലുള്ള ബ്രേക്കപ്പുമായി ബന്ധപ്പെട്ടുണ്ടായ ചർച്ചകളെക്കുറിച്ച് തനിക്ക് എങ്ങനെ പറയാനാകും എന്നുപറഞ്ഞ ബാല പിന്നെ മകളെക്കുറിച്ചാണ് സംസാരിച്ചത്. “ഒരു കാര്യം വ്യക്തമായി പറയാം, എനിക്കും അമൃതയ്ക്കും ഇടയിലെ ബന്ധം എന്നുപറയുന്നത് പാപ്പു മാത്രമാണ്. എന്റെ മകൾ, ഞാനാണ് അച്ഛൻ. അത് ഈ ലോകത്ത് ആർക്കും മാറ്റാൻ പറ്റില്ല. എന്നെ കാണിക്കുന്നുണ്ടോ, കാണിക്കുന്നില്ലേ എന്നതൊന്നുമല്ല, പാപ്പു എന്റെ മകൾ തന്നെയാണ്. ദൈവത്തിന് പോലും അവകാശമില്ല ഒരു അച്ഛനെയും മകളെയും പിരിക്കാൻ. ആ ഒരു കാര്യത്തിൽ മാത്രമാണ് ഒരു ചെറിയ ബന്ധമുള്ളത്. ബാക്കിയുള്ളതൊക്കെ അവരവരുടെ കാര്യങ്ങളാണ്. അന്നും ഇന്നും എല്ലാ കാര്യത്തിലും നല്ലത് ചെയ്താൽ നല്ലത് വരും. മോശം ചെയ്താൽ മോശം വരും”, ബാല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here