നിയമസഭാ കൈയാങ്കളിക്കേസിൽ അന്വേഷണം നടന്നത് ഏകപക്ഷീയമായി; വി ശിവൻകുട്ടി

0

നിയമസഭ കൈയ്യാങ്കളി കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട കോടതി നടപടിയിൽ പ്രതികരിച്ച് മന്ത്രി വി.ശിവൻകുട്ടി. എംഎൽഎമാരെ ആരെയും ചോദ്യം ചെയ്‌തിട്ടില്ലെന്നും ഏകപക്ഷീയമായാണ് കേസ് അന്വേഷിച്ചതെന്നും മന്ത്രി. കോടതി ന്യായമായ നടപടിയെടുക്കുമെന്ന വിശ്വാസമുണ്ടെന്നും വി ശിവൻകുട്ടി പ്രതികരിച്ചു.

140 എംഎൽഎമാരിൽ ഒരാളെ പോലും സാക്ഷിയാക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. പരുക്കേറ്റ വനിത എംഎൽഎമാരെ കേസിന്റെ ഭാഗമാക്കി മാറ്റിയിട്ടില്ല. ഈ സഹചര്യത്തിലാണ് തുടരന്വേഷണം ആവശ്യപ്പെട്ടതെന്ന് വി ശിവൻകുട്ടി വ്യക്തമാക്കി. നിയമസഭ കൈയാങ്കളി കേസിൽ തുടരന്വേഷണത്തിന് ഉപാധികളോടെ കോടതി അനുമതി നൽകി.

Leave a Reply