ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് സ്കൂട്ടറിൽ പോയ നഴ്സിനെ കടന്നു പിടിച്ച സംഭവം: പ്രതിയെ കണ്ടെത്താൻ റൂട്ട് മാപ്പ് തയാറാക്കി പൊലീസ്

0

തൊടുപുഴ: ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങിയ നഴ്സിനെ ബൈക്കിൽ പിന്തുടർന്ന് കടന്നു പിടിച്ച സംഭവത്തിൽ രണ്ട് ദിവസമായിട്ടും പ്രതിയെ കണ്ടെത്താനായില്ല. നഴ്സിന്റെ സ്കൂട്ടറി പിന്തുടർന്ന വാഹനം സിസിടിവി ദൃശ്യങ്ങളിൽ കാണുന്നുണ്ടെങ്കിലും ചിത്രം വ്യക്തമല്ലാത്തതാണ് പൊലീസിനെ കുഴക്കുന്നത്.

കൂടുതൽ ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയിലേക്ക് എത്താനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്. ഇതിനായി അക്രമി എത്തിയ വഴിയുടെ റൂട്ട് മാപ്പ് പൊലീസ് തയാറാക്കി കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനാണ് പൊലീസ് തീരുമാനം. തൊടുപുഴ ഡിവൈഎസ്‌പി മധു ബാബു സംഭവസ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.

Leave a Reply