ആത്മഹത്യക്കുറിപ്പ് എഴുതിവച്ച ശേഷം യുവതി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആരംഭിച്ചതിന് പിന്നാലെ പുരുഷ സുഹൃത്തിനെ കാണാനില്ല

0


വണ്ടിപ്പെരിയാർ: യുവതി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ഇവരുടെ പുരുഷ സുഹൃത്തിനെ നാട്ടിൽനിന്നു കാണാതായി. ആത്മഹത്യക്കുറിപ്പ് എഴുതിവച്ച ശേഷം അയ്യപ്പൻകോവിൽ ശ്രേയഭവനിൽ ശ്രീദേവിയാണ് ജീവനൊടുക്കിയത്. ശ്രീദേവിയുടെ മരണത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുരുഷ സുഹൃത്ത് അപ്രത്യക്ഷനായത്.

മരിച്ച ശ്രീദേവിയുടെ ബാഗിൽനിന്നു ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. എന്നാൽ കണ്ടെടുത്ത കത്തിൽ പറയുന്ന കാര്യങ്ങളെ സംബന്ധിച്ച് അന്വേഷണം വേണമെന്നു ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണു ശ്രീദേവിയുടെ സുഹൃത്തായ പ്രമോദിനെ കാണാതായത്. ശ്രീദേവിയുടെ ഭർത്താവ് പ്രശാന്തിനു വിദേശത്താണു ജോലി.

ശ്രീദേവിയും മക്കളും പാലായിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു. മരണത്തിനു തൊട്ടു മുൻപു സ്വർണം പണയം വച്ച് ഒരു ലക്ഷം രൂപ ശ്രീദേവി കൈപ്പറ്റിയിരുന്നു. എന്നാൽ ഈ തുക വീട്ടിലോ ബാങ്ക് അക്കൗണ്ടിലോ കാണുന്നില്ലെന്നു ബന്ധുക്കൾ പറയുന്നു.

Leave a Reply