വാക്കേറ്റത്തിൽ ഏർപ്പെട്ട നാലംഗ സംഘത്തെ പരിശോധിച്ചു ;ലഹരി മരുന്ന് കണ്ടെടുത്ത് പോലീസ്

0

കൊച്ചി: പെട്രോൾ പമ്പിന് സമീപം വാക്കേറ്റത്തിൽ ഏർപ്പെട്ട നാലംഗ സംഘത്തെ പരിശോധിച്ച പോലീസ് കണ്ടെടുത്തത് ലഹരി മരുന്ന്. പാലക്കാട് പെരുമ്പടലി സ്വദേശി മുഹമ്മദ് അൻഷാദ്(23), മണ്ണാർക്കാട് വടക്കും മാന്നം സ്വദേശി മുഹമ്മദ് അസറുദ്ധീൻ(28), വൈപ്പിൻ എടവനക്കാട് കെ.അഷ്‌കർ(29), പുതുവൈപ്പ് സ്വദേശി സൂരജ് രാജേഷ്(28) എന്നിവരാണ് രാസ ലഹരി മരുന്നുമായി കൊച്ചിയിൽ പിടിയിലായത്. ഇവർ വാക്കേറ്റം ഉണ്ടാക്കുന്നതായി വിവരം ലഭിച്ചെത്തിയ പോലീസ് നടത്തിയ പരിശോധനയിൽ 23.4 ഗ്രാം ലഹരി മരുന്നാണ് ഇവരുടെ കയ്യിൽ നിന്നും വാഹനത്തിൽ നിന്നുമായി പിടിച്ചെടുത്തത്. വില്പനയ്ക്കായി എത്തിച്ചതാണ് ലഹരിയെന്നു പ്രതികൾ മൊഴി നൽകിയതായി സെൻട്രൽ പോലീസ് അറിയിച്ചു.

Leave a Reply