കോഴിക്കോട് നഗരത്തിൽ നിന്ന് ആനക്കൊമ്പ് പിടികൂടിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി വനംവകുപ്പ്

0

കോഴിക്കോട് നഗരത്തിൽ നിന്ന് ആനക്കൊമ്പ് പിടികൂടിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി വനംവകുപ്പ്. നിലവിൽ പിടിയിലായ നാല് പേർക്ക് ആനക്കൊമ്പ് എത്തിച്ച് നൽകിയ തമിഴ്‌നാട് സ്വദേശിക്കായുള്ള അന്വേഷണമാണ് നടക്കുന്നത്. സംസ്ഥാനതലത്തിൽ വനം കൊള്ളക്കാരെ പിടികൂടാൻ നടപടി ഉടനെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. പിടിയിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

8 കിലോ തൂക്കമുള്ള ആനക്കൊമ്പുകളാണ് വനംവകുപ്പ് പിടികൂടിയത്. തമിഴ്‌നാട് സ്വദേശിയാണ് മലപ്പുറം സ്വദേശികൾക്ക് ആനക്കൊമ്പ് കൈയ്മാറിയതെന്നാണ് വനം വകുപ്പിന് ലഭിച്ച വിവരം. ആനക്കൊമ്പ് വിദേശത്തേക്ക് കടത്താനായിരുന്നു പ്രതികളുടെ ശ്രമം എന്നാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ച സൂചന. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Leave a Reply