കാറിൽ സഞ്ചരിച്ച കുടുംബം കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽപെട്ടു

0


കണ്ണിമല സെന്റ് ജോസഫ് പള്ളിക്കു സമീപം റോഡിനു കുറുകെ വനത്തിലേക്ക് കടന്നുപോകുന്ന കാട്ടാനക്കൂട്ടം. ഇതുവഴി രാത്രി കാറിൽ വന്ന കുടുംബം പകർത്തിയ വിഡിയോ ദൃശ്യത്തിൽനിന്ന്.

എരുമേലി ∙ കാറിലെത്തിയ കുടുംബം രാത്രി റോഡിനു കുറുകെ കടന്നുപോകുന്ന കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽപെട്ടു. ഭയന്ന കുടുംബാംഗങ്ങൾക്ക് മുന്നിലൂടെ കുട്ടിയാന ഉൾപ്പെടെ 4 ആനകൾ കാർ യാത്രക്കാരെ ഗൗനിക്കാതെ കാട്ടിലേക്ക് കയറിപ്പോയി. കഴിഞ്ഞദിവസം രാത്രി 8.30 ന് മുണ്ടക്കയം പഞ്ചായത്തിലെ 14–ാം വാർഡിൽ കണ്ണിമല സെന്റ് ജോസഫ് പള്ളിക്ക് സമീപത്തെ മൺറോഡിലാണ് സംഭവം.

പളളിക്ക് പിന്നിൽ താമസിക്കുന്ന കുടുംബത്തിലെ കുട്ടികൾ അടങ്ങുന്ന സംഘമാണ് കാറിൽ ബന്ധുവീട്ടിൽ പോയിമടങ്ങുമ്പോൾ കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽപെട്ടത്. കാട്ടാനകളെ കണ്ട് ഇവർ കാർ നിർത്തി. തുടർന്ന് കാട്ടാനകൾ ഇവർക്ക് മുന്നിലൂടെ റോഡ് കടന്ന് കാട്ടിലേക്ക് കയറിപ്പോയി. ഇവിടെ സ്ഥിരം കാട്ടാനക്കൂട്ടത്തിന്റെ ശല്യം ഉണ്ടെന്ന് നാട്ടുകാർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here