ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി

0

പള്ളിക്കൽ പുഴയിൽ ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി. കൊല്ലം കടയ്ക്കൽ കുമ്മിൾ ചോനാമുകൾ വീട്ടിൽ സിദ്ദിഖ്(27), ഭാര്യ കൊല്ലം ഇളമാട് കാരായിക്കോണം പച്ചയിൽ വീട്ടിൽ നൗഫിയ(21) എന്നിവരാണ് മരിച്ചത്. ഇവരെ രക്ഷിക്കാൻ ഇറങ്ങിയ ബന്ധു പള്ളിക്കൽ മുതല ഇടവേലിക്കൽ വീട്ടിൽ അൻസൽ ഖാൻ്റെ(22) മൃതദേഹം ശനിയാഴ്ച രാത്രി തന്നെ കണ്ടെത്തിയിരുന്നു.
ശനിയാഴ്ച അൻസലിൻ്റെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു ദമ്പതികൾ. തുടർന്ന് മൂവരും സമീപത്തെ പുഴയിൽ ഫോട്ടോ എടുക്കാൻ പോയി. പാറക്കെട്ടിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ സിദ്ദിഖും നൗഫിയയും കാൽ തെറ്റി പുഴയിൽ വീണതായാണ് വിവരം. ഇവരെ രക്ഷപ്പെടുത്താൻ ഇറങ്ങിയപ്പോൾ അൻസലും ഒഴുക്കിൽ പെടുകയായിരുന്നു.

Leave a Reply