സീറോ മലബാര്‍ സഭ ഭൂമി ഇടപാട് കേസ് :മാന്‍ ആന്‍ഡ്രൂസ് താഴത്ത് ഇഡിക്ക് മുന്നില്‍ ഹാജരായില്ല

0

സീറോ മലബാർ സഭ ഭൂമി ഇടപാട് കേസിൽ ഇഡിക്ക് മുന്നിൽ ഹാജരാകാതെ മാർ ആൻഡ്രൂസ് താഴത്ത്. അസൗകര്യം ചൂണ്ടിക്കാണിച്ച് അദ്ദേഹം സാവകാശം തേടിയിരിക്കുകയാണ്. എറണാകുളം അങ്കമാലി അതിരൂപത ഭൂമി വിൽപ്പനയിൽ കള്ളപ്പണം ഉൾപെട്ടെന്ന പരാതികളിൽ ആണ് ഇഡി നടപടി.
നേരത്തെയും മൊഴി എടുക്കലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും മാർ ആൻഡ്രൂസ് താഴത്ത് ഹാജരായിരുന്നില്ല.കേസിൽ സിറോ മലബാർ സഭ മേജർ അർച്ചു ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മൊഴിയും ഇ ഡി രേഖപ്പെടുത്തും.കേസിൽ പ്രാഥമികമായ മൊഴിയെടുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. ഇതിനുശേഷമാണ് സഭയുടെ ഉന്നത തലങ്ങളിലേക്കും ചോദ്യം ചെയ്യൽ നീളുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here