റെയിൽപാളത്തോട് ചേർത്ത് കാർ നിർത്തിയിട്ട് തീവണ്ടിയോട്ടം തടസ്സപ്പെടുത്തി;കാർ ഉടമയ്ക്കെതിരെ കേസും പിഴയും

0

നീലേശ്വരം: റെയിൽപാളത്തോട് ചേർത്ത് കാർ നിർത്തിയിട്ട് തീവണ്ടിയോട്ടം തടസ്സപ്പെടുത്തിയ കാർ ഉടമയ്ക്കെതിരെ കേസും പിഴയും. കാസർഗോഡ് നീലേശ്വരം റെയിൽവേ സ്റ്റേഷനിലാണ് സംഭവം. കാഞ്ഞങ്ങാട്‌ ഐങ്ങോത്ത് ഇ. ത്രിഭുവൻ എന്നയാൾക്കെതിരെയാണ് കേസെടുത്തത്.

നീലേശ്വരം റെയിൽവേ സ്റ്റേഷന്റെ കിഴക്കു ഭാഗത്ത് പാളത്തോട് ചേർത്തായിരുന്നു ഇയാൾ കാർ നിർത്തിയിട്ട് പോയത്. ഇതുകാരണം റെയിൽവേയുടെ അറ്റകുറ്റപ്പണി മുടങ്ങി. മണിക്കൂറുകളോളം അറ്റകുറ്റപ്പണിക്കുള്ള എൻജിൻ നിർത്തിയിടേണ്ടി വന്നു. എഞ്ചിന് മുന്നോട്ട് പോകാന്‍ കഴിയാത്ത വിധമായിരുന്നു പാർക്കിങ്.

പൊലീസ് എത്തി കാർ ഉടമയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ കോഴിക്കോട് പോയെന്നായിരുന്നു മറുപടി.

Leave a Reply