ഒരാഴ്ചയായി വീടിനുനേരെ കല്ലും പണവും എറിയുന്നു; രണ്ടുദിവസത്തിനുള്ളിൽ കിട്ടിയത് 8900 രൂപ

0

കൊല്ലം: ഒരാഴ്ചയായി വീടിനുമുകളിലേക്ക് കല്ലും പണവും എറിയുന്നു. പുറത്തിറങ്ങിനോക്കുമ്പോൾ ചിതറിക്കിടക്കുന്നതു കല്ലുകളും നാണയങ്ങളും 500 രൂപ നോട്ടുകളും. 2 ദിവസമായി കിട്ടിയത് 8900 രൂപ. കിട്ടിയ തുക കയ്യോടെ പൊലീസിനെ ഏൽപ്പിച്ച വീട്ടുകാർ കല്ലേറും പണമേറും കാരണം ഭീതിയിലാണ്.

കഴിഞ്ഞ ഒരാഴ്ചയായി കൊല്ലം കടയ്ക്കൽ ആനപ്പാറ മണിയൻമുക്കിൽ ഗോവിന്ദമംഗലം റോഡിൽ കിഴക്കേവിള വീട്ടിൽ രാജേഷിന്റെ വീട്ടിലെ കാഴ്ചയാണിത്. പൊലീസ് എത്തി പരിശോധിച്ചിട്ടും ആരാണ് എറിയുന്നതെന്നു കണ്ടെത്താനായില്ല. ജനപ്രതിനിധികളും നാട്ടുകാരും ഇവിടെയുള്ളപ്പോഴും വീടിനു മുകളിലെ ആസ്ബറ്റോസ് ഷീറ്റിൽ കല്ലുകൾ വന്നു വീണു. പക്ഷേ ആരെയും കണ്ടെത്താനായില്ല.‌

Leave a Reply