പത്തനംതിട്ട: തെന്നിന്ത്യൻ ചലച്ചിത്ര താരം സിതാര ശബരിമല ദര്‍ശനം നടത്തി. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് നടിയെത്തിയത്. കർക്കിടകമാസ പൂജക്കായി നട തുറന്ന വേളയിലാണ് താരവും കുടുംബവും ദർശനം നടത്തിയത്. വൈകുന്നേരം ദീപാരാധാന തൊഴുത് താരം സന്നിധാനത്ത് വഴിപാടുകളും നടത്തി. പടിപൂജ തൊഴുത് സന്നിധാനത്ത് തങ്ങിയ ശേഷം രാവിലെ കലശാഭിഷേക ചടങ്ങുകളില്‍ ഉള്‍പ്പെടെ പങ്കെടുത്തായിരുന്നു മടങ്ങിയത്.