ഏക സിവില്‍ കോഡ്: സംഘ പരിവാര്‍ അനുകൂല മുസ്ലീം സംഘടന നിയമ കമ്മീഷന്‍ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി

0

ന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് വിഷയത്തില്‍ നിയമകമ്മീഷന്‍ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി സംഘ പരിവാര്‍ അനുകൂല മുസ്ലീം സംഘടനയായ മുസ്ലീം രാഷ്ട്രീയ മഞ്ച് (എംആര്‍എം). ഇക്കഴിഞ്ഞ ദിവസമാണ് എംആര്‍എം പ്രതിനിധി സംഘം കമ്മീഷന്‍ അധ്യക്ഷന്‍ റിതുരാജ് അവസ്തിയുമായി കൂടിക്കാഴ്ച നടത്തിയത്. ഏക സിവില്‍ കോഡ് നടപ്പാക്കലുമായി ബന്ധപ്പെട്ട് നിരവധി നിര്‍ദ്ദേശങ്ങളും സംഘം കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്.

” എംആര്‍എം നേതാവ് ഷിറാസ് ഖുറൈഷിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് നിയമകമ്മീഷന്‍ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയത്. എംആര്‍എമ്മിന്റെ ദേശീയ മാധ്യമവിഭാഗം വക്താവ് ഷഹീദ് സെയ്ദും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. കമ്മീഷന്‍ അധ്യക്ഷന്‍ റിതുരാജ് അവസ്തിയുടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനെ പിന്തുണയ്ക്കുന്ന നിലപാടാണ് പ്രതിനിധി സംഘം സ്വീകരിച്ചത്. ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ കത്തും കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്,” എംആര്‍എം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here