കാനഡയിൽ അതിദാരുണമായി മകൻ കൊല്ലപ്പെട്ടതിൽ മനംനൊന്ത് പഞ്ചാബിൽ അമ്മ ജീവനൊടുക്കി. പഞ്ചാബിലെ നവാൻഷഹർ ജില്ലയിലെ കരിംപൂർ ചൗള ഗ്രാമത്തിലുള്ള നരീന്ദർ കൗർ എന്ന സ്ത്രീയാണ് ജീവനൊടുക്കിയത്. രണ്ടാഴ്ച്ച മുമ്പാണ് നരീന്ദറിന്റെ മകൻ ഗുർവീന്ദർ നാഥ് (24) കാനഡയിൽ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്.
ഗുർവീന്ദറിന‍്റെ മരണത്തിൽ കാനഡയിൽ പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് പഞ്ചാബിൽ അമ്മയുടെ ആത്മഹത്യ. കാനഡയിൽ വിദ്യാർത്ഥിയായിരുന്ന ഗുർവീന്ദർ നാഥ് പാർട്ട് ടൈം ആയി പിസ്സ ഡെലിവറി ബോയ് ആയി ജോലി ചെയ്തിരുന്നു. ജുലൈ 9 ന് ജോലിക്കിടയിലാണ് വിദ്യാർത്ഥി ആക്രമണത്തിന് ഇരയായത്.