കൊച്ചി: പെരിങ്ങൽകുത്ത് ഡാമിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഇവിടെ റെഡ് അലർട്ട് പ്രഖ്യാപിച്ചതായി എറണാകുളം ജില്ലാ കളക്ടർ അറിയിച്ചു. ഇന്നലെ വരെ ഇവിടെ ഓറഞ്ച് അലർട്ട് ആയിരുന്നു നിലനിന്നിരുന്നത്. എന്നാൽ ഡാമിൻ്റെ വൃഷ്ടി പ്രദേശങ്ങളിൽ കാലവർഷം ശക്തിപ്പെട്ടതോടെ ജലനിരപ്പ് 423 മീറ്റർ ആയി ഉയർന്നു. ഇതോടെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.