നാളെ ഉമ്മൻ ചാണ്ടിയുടെ സംസ്കാരത്തിന് രാഹുൽ ഗാന്ധി എത്തും

0

ഉമ്മൻ ചാണ്ടിയുടെ സംസ്കാരത്തിന് രാഹുൽ ഗാന്ധി എത്തും. നാളെ പുതുപ്പള്ളി പുതുപ്പള്ളി സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ വൈകിട്ട് 3.30നാണ് ഉമ്മൻ ചാണ്ടിയുടെ സംസ്കാരം. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്.

ഉമ്മൻ ചാണ്ടിയ്ക്ക് ഔദ്യോഗിക ബഹുമതികൾ വേണ്ടെന്നാണ് കുടുംബത്തിൻ്റെ തീരുമാനം. ഉമ്മൻചാണ്ടിയുടെ ആഗ്രഹപ്രകാരം സംസ്കാരം മതിയെന്നാണ് കുടുംബത്തിൻ്റെ നിലപാട്. ഇക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിച്ചു. ഉമ്മൻ ചാണ്ടിക്ക് പൂർണ ഔദ്യോഗിക ബഹുമതികൾ നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു. കുടുംബവുമായി സംസാരിക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, ഉമ്മൻ ചാണ്ടിയുടെ ആഗ്രഹപ്രകാരം സംസ്കാരം നടത്താനാണ് കുടുംബത്തിൻ്റെ തീരുമാനം.

Leave a Reply