വസ്തു തർക്കം: തലസ്ഥാനത്ത് അമ്മയ്ക്കും മകനും ക്രൂര മർദ്ദനം

0

തലസ്ഥാനത്ത് അമ്മയെയും മകനെയും ക്രൂരമായി മർദ്ദിച്ചു. തിരുവനന്തപുരം പെരിങ്ങമലയിലാണ് യുവതിക്കും പ്രായപൂർത്തിയാകാത്ത മകനും മർദനമേറ്റത്. വസ്തു തർക്കത്തിന്റെ പേരിൽ ഇരുവരെയും കടയിൽ കയറി മർദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം.

പെരിങ്ങമല സ്വദേശികളായ ഷെറീന, സൂഫിയാൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. വസ്തു തർക്കത്തിന്റെ പേരിലായിരുന്നു മർദ്ദനം. ഇരുവരെയും കടയിൽ കയറി അയൽവാസികൾ മർദ്ദിക്കുകയായിരുന്നു. നജീബ് മകൻ നബീൽ എന്നിവരാണ് ആക്രമണം നടത്തിയത്. അതേസമയം പ്രതികൾക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.

Leave a Reply