പോക്സോ: ആദ്യ കേസിൽ 45 വർഷം കഠിന തടവ്; മറ്റൊന്നിൽ അറുപത്തിയഞ്ചര വർഷം

0

അടൂർ ∙ പോക്സോ കേസിൽ 45 വർഷം കഠിന തടവിനു ശിഷിക്കപ്പെട്ട യുവാവിന് മറ്റൊരു കേസിൽ അറുപത്തിയഞ്ചര വർഷം കൂടി കഠിന തട‌വ്. പറക്കോട് വടക്ക് പുല്ലുംവിള അമ്പനാട്ട് എസ്എസ് ഭവനിൽ സുധീഷിനെയാണ് (26) അടൂർ അതിവേ‌ഗ കോടതി സ്പെഷൽ ജഡ്ജ് എ. സമീർ രണ്ടാം തവണയും കഠിനതടവിനു ശിക്ഷിച്ചത്. 3.55 ലക്ഷം രൂപ പിഴ അടയ്ക്കുകയും വേണം. 2019ൽ 4 വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസിലാണ് കഴിഞ്ഞ 3ന് ഇയാളെ ആദ്യം ശിക്ഷിച്ചത്. 2013 മുതൽ 2018 വരെ മറ്റൊരു പെൺകുട്ടിയെ പലതവണ പ‌ീഡിപ്പിച്ച കേസിലാണ് ഇന്നലത്തെ ശിക്ഷാവിധി. പിഴ ഒടുക്കാത്ത പക്ഷം 43 മാസം കൂടി അധിക തടവ് അനുഭവിക്കണം. രണ്ടു കേസിലും അടൂർ ഇൻസ്പെക്ടർ ആയിരുന്ന ടി.ഡി.പ്രജീഷ‌ാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.സ്മിതാ ജോൺ ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here