ഇന്ത്യയ്ക്ക് വീണ്ടും ലെഫ്റ്റ്-റൈറ്റ് ഓപ്പണിംഗ് കോമ്പോ, സഞ്ജു മൂന്നാം സ്ഥാനത്ത്, പ്ലെയിംഗ് ഇലവന്‍ ഇങ്ങനെ

0

ഇന്ത്യയുടെ ടി20 ടീം മാറ്റത്തിന്റെ പാതയിലാണ്. ഏറെ നാളുകള്‍ക്ക് ശേഷം പുതിയ തലമുറ താരങ്ങളെ ഉള്‍കൊള്ളാന്‍ ബിസിസിഐ തയ്യാറായിരിക്കുകയാണ്. തുടര്‍ച്ചയായി രണ്ട് ലോകകപ്പുകളില്‍ തോറ്റതാണ് ടീം ഇന്ത്യയെ തലമുറ മാറ്റത്തെ കുറിച്ച് പ്രേരിപ്പിച്ചത്.

ഇംഗ്ലണ്ടില്‍ നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യ പരാജയപ്പെട്ടതിന് ശേഷമാണ് വിരാട് കോഹ്ലി ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചത്. അതിന് മറ്റു പല കാരണങ്ങളും ഉണ്ടായിരുന്നുവെങ്കിലും ലോകകപ്പിനു ശേഷമായിരുന്നു മൂന്ന് ഫോര്‍മാറ്റില്‍ നിന്നും കോഹ്ലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത്.

നിലവില്‍ ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയെ നയിക്കുന്നത് രോഹിത് ശര്‍മയാണ്. എന്നാ ടി20 ക്രിക്കറ്റില്‍ രോഹിത്തിന്റെയും കാലം കഴിഞ്ഞുവെന്ന് ഉറപ്പാക്കാം. കഴിഞ്ഞ കുറച്ചു പരമ്പരകളായി ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ടീമിനെയാണ് ഇന്ത്യ ടി20യില്‍ കളിപ്പിക്കുന്നത്. വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ചപ്പോഴും രോഹിത്തിനെയും കോഹ്ലിയേയും പരിഗണിച്ചില്ല.

ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ടീമില്‍ മലയാളി താരം സഞ്ജു സാംസണും ഇടം പിടിച്ചത് മലയാളി ആരാധകരേയും സംതൃപ്തിപ്പെടുത്തിയിട്ടുണ്ട്. വെസ്റ്റിന്‍ഡീസിനെതിരെ 5 ടി20 മത്സരങ്ങള്‍ ഇന്ത്യ കളിക്കുമ്പോള്‍ എങ്ങനെയായിരിക്കും പ്ലേയിങ് ഇലവന്‍ എന്നതിനെ കുറിച്ച് വ്യാപക ചര്‍ച്ചകളാണ് നടക്കുന്നത്.

യുവരക്തമാണ് ഇന്ത്യയുടെ ടി20 ടീമിന്റെ ഏറ്റവും വലിയ പ്രത്യേകതയാവാന്‍. അതിനാല്‍ തന്നെ വിന്‍ഡീസിനെതിരെ പ്ലേയിങ് ഇലവനില്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം യശസ്വി ജെയ്‌സ്വാള്‍ ഓപ്പണറായി എത്തും. ഏറെക്കാലത്തിന് ശേഷം ഇന്ത്യക്ക് ഒരു മികച്ച ലെഫ്റ്റ് – റൈറ്റ് കോമ്പിനേഷന്‍ ഓപ്പണിങില്‍ വരികയാണ്.

ടി20 ക്രിക്കറ്റില്‍ വിരാട് കോഹ്ലി കളിച്ചിരുന്ന റോളില്‍ കളിക്കാനെത്തുക മലയാളി താരം സഞ്ജു സാംസണാണ്. ലോക ടി20 റാങ്കിങ്ങില്‍ ഒന്നാം നമ്പറായ സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ മധ്യനിരയിലുണ്ട്. എന്നാല്‍ സൂര്യക്ക് മുമ്പ് സഞ്ജുവിനെ പരിഗണിച്ചേക്കും.

നാലാം സ്ഥാനത്ത് സൂര്യയും അഞ്ചാമതായി തിലക് വര്‍മ്മയും ഇന്ത്യയ്ക്കായി ബാറ്റ് ചെയ്യാനിറങ്ങും. ഇതോടെ ഇന്ത്യയുടെ മധ്യനിര അതിശക്തമാകും. ആറാം സ്ഥാനത്ത് ഹാര്‍ദ്ദിക്കും ഏഴാമനായി സ്പിന്‍ ഓള്‍റൗണ്ടര്‍ അകസര്‍ പട്ടേലും കളിക്കാനെത്തും. ചഹലായിരിക്കും ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. ബിഷ്‌ണോയിയേയും കുല്‍ദീപിനെയും സ്പിന്നര്‍മാരായി ടീമിലേക്ക് പരിഗണിക്കാവുന്നതാണ്.

യുവതാരങ്ങള്‍ മാത്രമുള്ള പുതിയ ഒരു പേസ് ബോളിങ് നിരയെയാവും ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെതിരെ പരീക്ഷിക്കുക. അര്‍ഷ്ദീപ് സിങ്ങിനൊപ്പം ആവേശ് ഖാനായിരിക്കും രണ്ടാം പേസര്‍. കൂടുതല്‍ വേഗതയില്‍ പന്തെറിയുന്ന ഉമ്രാന്‍ മാലിക്കും ഉണ്ടാവും.

ഏറ്റവും ശക്തമായ ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍: ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (വൈസ് ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), അക്‌സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്, ആവേശ് ഖാന്‍.

LEAVE A REPLY

Please enter your comment!
Please enter your name here