കേരളം രാജ്യത്തിന് സംഭാവന ചെയ്ത ഏറ്റവും മികച്ച പൊതുപ്രവർത്തകരിൽ ഒരാളായിരുന്നു ഉമ്മൻചാണ്ടി;കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

0

കേരളം രാജ്യത്തിന് സംഭാവന ചെയ്ത ഏറ്റവും മികച്ച പൊതുപ്രവർത്തകരിൽ ഒരാളായിരുന്നു ഉമ്മൻചാണ്ടി എന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഉമ്മൻചാണ്ടിയുടെ കുടുംബത്തിനൊപ്പവും, അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ആളുകൾക്കും അദ്ദേഹത്തെ സ്നേഹിക്കുന്ന മുഴുവൻ ജനങ്ങൾക്കൊപ്പവും പ്രിയ നേതാവിന്റെ വിയോഗം നൽകിയ വേദനയിൽ പങ്കുചേരുന്നു എന്നും ഗവർണർ പറഞ്ഞു.

50 വർഷത്തിലേറെ ഒരേ മണ്ഡലത്തിൽ നിന്ന് വിജയിച്ച് കേരള നിയമസഭയിൽ അംഗമായിരുന്ന ഉമ്മൻചാണ്ടി ജനങ്ങൾക്കൊപ്പം നിൽക്കുന്ന തന്റെ വ്യക്തിത്വം കൊണ്ട് ജന മനസ്സിൽ ഇടം നേടിയ ജനകീയനായ നേതാവായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഗവർണർ.

സ്വന്തം വീടിന്റെ കിടപ്പുമുറിയിലെ ജനാലയിൽ നിന്നു വരെ ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാൻ തയ്യാറായിരുന്ന മുഖ്യമന്ത്രിയായിരുന്നു ഉമ്മൻചാണ്ടി എന്നും, ഒരിക്കൽ ഉമ്മൻചാണ്ടി ഒരു സ്കൂൾ സന്ദർശിച്ചപ്പോൾ അവിടെനിന്ന് തന്റെ പേര് ഉറക്കെ വിളിച്ച ഒരു കുട്ടിയെ വിളിച്ച് കാര്യങ്ങൾ തിരക്കുകയും വീടില്ലാത്ത ആ കുട്ടിക്ക് ഒരു വീട് വെച്ച് നൽകാനുള്ള ഓർഡർ ഇടുകയും ചെയ്ത സംഭവം ഓർമ്മപ്പെടുത്തി ഒരു മുഖ്യമന്ത്രി എന്ന നിലയിലും പൊതുപ്രവർത്തകൻ എന്ന നിലയിലും ഉമ്മൻചാണ്ടിക്ക് ജനങ്ങളുണ്ടായിരുന്നത് അഭേദ്യമായ ബന്ധമായിരുന്നു എന്നും കൂട്ടിച്ചേർത്തു.

Leave a Reply