ഒന്നല്ല നാല് സെമിനാറുകൾ നടത്തും; പള്ളികളെ കുറിച്ച് പറഞ്ഞത് ഇംഗ്ലണ്ടിൽ കണ്ട കാര്യം’: എം.വി. ഗോവിന്ദൻ

0

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ സിപിഎം നാല് സെമിനാറുകള്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഏക സിവിൽ കോഡിനെതിരെ ലീഗടക്കമുള്ളവര്‍ നടത്തുന്ന പ്രതിഷേധ വേദികളില്‍ പങ്കെടുക്കുന്നതിന് സിപിഎമ്മിന് തടസ്സമില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

വര്‍ഗീയ ശക്തികളൊഴിച്ച് എല്ലാവരുടേയും പിന്തുണ വേണം. ഒരു നിലപാട് സ്വീകരിക്കുന്നവരെയാണ് ഞങ്ങള്‍ ക്ഷണിച്ചിട്ടുള്ളത്. കോണ്‍ഗ്രസിന് ഒരു നിലപാടില്ലാത്തത് കൊണ്ടാണ് അവരെ ക്ഷണിക്കാത്തത്. ഓരോ സംസ്ഥാനത്തും അവര്‍ക്ക് ഓരോ നിലപാടാണ്. നാല് സെമിനാറുകള്‍ നടത്താനാണ് തീരുമാനം. ഏക സിവില്‍കോഡിനെതിരെ അത്തരത്തില്‍ ജനങ്ങളെ ബോധവത്കരിക്കുന്നതിനായി നിരവധി പ്രവര്‍ത്തനങ്ങളുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here