‘സൗദിയിലേക്ക് വരാൻ താത്പര്യമില്ല’; അൽ ഹിലാൽ മുന്നോട്ടുവച്ച 2,721 കോടി രൂപ വേണ്ടെന്ന് എംബാപ്പെ

0

അൽ ഹിലാൽ മുന്നോട്ടുവച റെക്കോർഡ് ഓഫർ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ തള്ളിയെന്ന് റിപ്പോർട്ട്. പിഎസ്ജിയുടെ താരമായ എംബാപ്പെയെ ക്ലബ് ട്രാൻസ്ഫർ ലിസ്റ്റ് ചെയ്തിരിക്കുകയാണ്. സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡ് എംബാപ്പെയിൽ താത്പര്യം കാണിച്ചിട്ടുമുണ്ട്. ഇതിനിടെയാണ് അൽ ഹിലാൽ 300 മില്ല്യൺ യൂറോയുടെ ഓഫർ വച്ചത്. ഈ ഓഫർ പിഎസ്ജി സ്വീകരിച്ചു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, എംബാപ്പെ ഇത് തള്ളിയെന്നാണ് പുതിയ റിപ്പോർട്ടുകൾ.

ഫ്രഞ്ച് മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അൽ ഹിലാൽ അധികൃതരുമായി കൂടിക്കാഴ്ച നടത്താൻ എംബാപ്പെ വിസമ്മതിച്ചു എന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ബ്രസീലിയൻ താരമായ മാൽക്കമിൻ്റെ സൈനിംഗുമായി ബന്ധപ്പെട്ട് അൽ ഹിലാൽ അധികൃതർ പാരീസിലുണ്ടായിരുന്നു. എന്നാൽ, എംബാപ്പെ ഇവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് വിസമ്മതിക്കുകയായിരുന്നു.

2024ലാണ് പിഎസ്ജിയിൽ എംബാപ്പെയുടെ കരാർ അവസാനിക്കുക. ക്ലബ് മുന്നോട്ടുവച്ച ഒരു വർഷത്തെ കരാറിൽ എംബാപ്പെ ഒപ്പുവെക്കാൻ തയ്യാറായിരുന്നില്ല. 2025ൽ ഫ്രീ ഏജൻ്റായി ക്ലബ് വിടാനാണ് താരത്തിൻ്റെ നീക്കം. എന്നാൽ, അതിന് പിഎസ്ജി ഒരുക്കമല്ല. അതിനു മുൻപ് തന്നെ എംബാപ്പെയെ വിൽക്കാനാണ് പിഎസ്ജിയുടെ ശ്രമം.

LEAVE A REPLY

Please enter your comment!
Please enter your name here