വിവാഹ സംബന്ധമായ കേസുകൾ യുദ്ധകാല അടിസ്ഥാനത്തിൽ പരിഗണിച്ച് തീർപ്പുണ്ടാക്കണം ;കർണാടക ഹൈക്കോടതി

0

ബെംഗളൂരു: മനുഷ്യജീവിതം ക്ഷണികമാണെന്നും അതിനാൽ വിവാഹ സംബന്ധമായ കേസുകൾ യുദ്ധകാല അടിസ്ഥാനത്തിൽ പരിഗണിച്ച് തീർപ്പുണ്ടാക്കണമെന്നു കർണാടക ഹൈക്കോടതി. വിവാഹ മോചന കേസിൽ ഒരു വ്യക്തി 2016ൽ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
മനുഷ്യ ജീവിതം വളരെ ചെറുതാണ്. അതിനാൽ കേസിൽ തീർപ്പുണ്ടായ ശേഷം അവർക്കു ജീവിതം വീണ്ടും കെട്ടിപ്പടുക്കേണ്ടതുണ്ടെന്നു കോടതി പറഞ്ഞു. വിവാഹ മോചനപരമായ കേസുകൾ എത്രയും വേഗം വിചാരണ നടത്താനും പരമാവധി ഒരു വർഷത്തിനകം തീർപ്പുണ്ടാക്കാനും ശ്രമിക്കണം. എങ്കിലേ കേസിലെ കക്ഷികൾക്ക് അവരുടെ ജീവിതം വീണ്ടും കെട്ടിപ്പടുക്കാനാവുകയുള്ളു. കേസിൽ വിചാരണയും വിധിയും നീണ്ടു പോകുന്നത് അവരുടെ തുടർന്നുള്ള ജീവിതത്തെ ബാധിക്കുമെന്നും കോടതി ഓർമിപ്പിച്ചു.

Leave a Reply