മണിപ്പൂര്‍ സംഘര്‍ഷം: പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് സ്പീക്കറുടെ അനുമതി

0

മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് അനുമതി നല്‍കി ലോക്‌സഭാ സ്പീക്കര്‍. തിയതിയും സമയവും സ്പീക്കര്‍ തീരുമാനിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മുതിര്‍ന്ന മന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു നോട്ടീസിന് അനുമതി നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ അപ്രതീക്ഷിത നീക്കം. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ മറുപടി പറയണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാത്ത പശ്ചാത്തലത്തിലായിരുന്നു അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കാന്‍ പ്രതിപക്ഷം തീരുമാനിച്ചിരുന്നത്. കോണ്‍ഗ്രസും ബിആര്‍എസും പ്രത്യേക അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയിരുന്നു. 2018 ജൂലൈ 20നാണ് മുന്‍പ് നരേന്ദ്രമോദി സര്‍ക്കാര്‍ മുന്‍പ് അവിശ്വാസ പ്രമേയം നേരിട്ടിരുന്നത്.

Leave a Reply