പാലക്കാട്∙ ബിജെപി അംഗങ്ങൾ കൂട്ടമായി എൽഡിഎഫിനെ പിന്തുണച്ചതോടെ പിരായിരി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം യുഡിഎഫിനു നഷ്ടമായി. മുസ്‌ലിം ലീഗ് അംഗത്തെ തോൽപിച്ച് പ്രസിഡന്റായത് ജനതാദൾ (എസ്) പാർട്ടിയിലെ സുഹറ ബഷീറാണ്. യുഡിഎഫിലെ ധാരണപ്രകാരം കോൺഗ്രസ് അംഗമായ പ്രസിഡന്റ് രാജിവച്ചതോടെയാണ് വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
10 അംഗ യുഡിഎഫ് പക്ഷത്ത് 6 സീറ്റ് കോൺഗ്രസിനും 4 സീറ്റ് ലീഗിനുമായിരുന്നു. എൽഡിഎഫിന് 8 സീറ്റും ബിജെപിക്ക് മൂന്ന് സീറ്റുമാണുള്ളത്. തിരഞ്ഞെടുപ്പിൽനിന്നു വിട്ടുനിൽക്കാൻ ബിജെപി അംഗങ്ങൾക്ക് വിപ്പു നൽകിയിരുന്നെങ്കിലും അവർ വോട്ടെടുപ്പിൽ എൽഡിഎഫിനെ പിന്തുണയ്ക്കുകയായിരുന്നു.