കോഴിക്കോട്: കട്ടിപ്പാറയിൽ ചെത്ത് തൊഴിലാളിയെ തെങ്ങിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തി. ചമൽ കുന്നിപ്പള്ളി റെജി ( 50) ആണ് മരിച്ചത്. ചമൽ വെണ്ടേക്കുംചാൽ റൂബി ക്രഷറിനു സമീപത്തെ മലയിൽ പുത്തൻപുരയിൽ ദേവസ്യയുടെ കൃഷിയിടത്തിലാണ് റെജിയെ തെങ്ങിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കള്ള് ചെത്തിനായി രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയ റെജി തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ വൈകിട്ട് 7 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തുടർനടപടികൾക്കായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.