പ്രതിദിനം കേരളം കുടിക്കുന്നത് ആറുലക്ഷം ലിറ്ററോളം മദ്യം

0

കൊച്ചി: രണ്ട് വര്‍ഷത്തിനുള്ളിൽ മലയാളികൾ പ്രതിദിനം ഉപയോഗിക്കുന്ന മദ്യത്തിൽ ഒരു ലക്ഷം ലിറ്ററിന്റെ വർധന. ബെവ്കോ കണക്കുപ്രകാരമാണിത്. 2021ല്‍ ബെവ്‌കോ നൽകിയ കണക്കുപ്രകാരം പ്രതിദിന വിൽപ്പന അഞ്ചുലക്ഷം ലിറ്ററായിരുന്നെങ്കിൽ 2023 മേയ് വരെയുള്ള കണക്കുപ്രകാരം മദ്യത്തിന്റെ വിൽപ്പന പ്രതിദിനം ആറുലക്ഷം ലിറ്ററാണ്.

2021 മേയ് മുതൽ 2023 മേയ് വരെ സംസ്ഥാനത്ത് വിറ്റത് 41,68,60,913 ലിറ്റർ വിദേശമദ്യമാണ്. അതായത് ശരാശരി ആറ് ലക്ഷത്തോളം ലിറ്റർ മദ്യം ദിവസവും വിൽക്കുന്നു. ഇക്കാലയളവിൽ 16,67,26,621 ലിറ്റർ ബിയറും വൈനും വിറ്റുപോയി. ശരാശരി രണ്ടുലക്ഷത്തിലധികം ലിറ്റർ ബിയറും വൈനും പ്രതിദിനം ഉപയോഗിക്കുന്നുവെന്ന് വ്യക്തമാകും.

2021 മേയ് മുതൽ 2023 മേയ് വരെയുള്ള കാലയളവിൽ മദ്യവിൽപ്പനയിലൂടെ ലഭിച്ച പണം 31911.77 കോടി രൂപയാണ്. ബിയറും വൈനും വിറ്റവകയിൽ 3050.44 കോടി രൂപയും ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here