ടെസ്റ്റ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ജയ്സ്വാളും രോഹിതും; ആദ്യ പത്തിൽ രോഹിത് മാത്രം

0

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ നേട്ടമുണ്ടാക്കി യശസ്വി ജയ്സ്വാളും രോഹിത് ശർമയും. വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ പ്രകടനങ്ങളാണ് ജയ്സ്വാളിനെ തുണച്ചത്. 10 സ്ഥാനങ്ങൾ മുന്നോട്ടുകയറിയ ജയ്സ്വാൾ 63ആം സ്ഥാനത്തേക്കുയർന്നു. ഇന്ത്യൻ നായകൻ രോഹിത് ശർമ പട്ടികയിൽ ഒരു സ്ഥാനം മുന്നോട്ടുകയറി 9ആം സ്ഥാനത്തെത്തി.

759 റേറ്റിംഗുള്ള രോഹിത് ശ്രീലങ്കൻ ക്യാപ്റ്റൻ ദിമുത് കരുണരത്നെയുമായി 9ആം സ്ഥാനം പങ്കിടുകയാണ്. രോഹിതിനു പിന്നിലുള്ള ഇന്ത്യൻ താരം കഴിഞ്ഞ ഒരു വർഷമായി ക്രിക്കറ്റ് കളിക്കാത്ത വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ആണ്. വിരാട് കോലി 14ആം സ്ഥാനത്തുണ്ട്. ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഒന്നാമതുള്ള പട്ടികയിൽ ഓസീസ് താരം മാര്‍നസ് ലബുഷെയ്ന്‍ രണ്ടാം സ്ഥാനത്തും, ഇംഗ്ലണ്ടിന്റെ ജോ റൂട്ട് മൂന്നാമതുമാണ്.

ബൗളർമാരിൽ രവീന്ദ്ര ജഡേജ ഒരു സ്ഥാനം മുന്നോട്ടുകയറി ആറാം സ്ഥാനത്തെത്തി. അശ്വിൻ ഒന്നാമതുണ്ട്. ഓൾറൗണ്ടർമാരിൽ ജഡേജ ഒന്നാമതും അശ്വിൻ രണ്ടാമതുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here