ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിനം ഇന്ന്

0

കെൻസിങ്ടൺ ഓവൽ: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിനം ഇന്ന് നടക്കും. ആദ്യ മത്സരത്തിലെ ആധികാരിക വിജയത്തിൻ്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസണ് അവസാന 11ൽ ഇടം കിട്ടുമോ എന്നാണ് മലയാളികൾ ഉൾപ്പെടെയുള്ള ആരാധകർ ഉറ്റു നോക്കുന്നത്.
ബാറ്റിങ്ങിൽ ഉൾപ്പെടെ പരീക്ഷണം നടത്തുന്ന ക്യാപ്റ്റൻ രോഹിത് ശർമയുടെ പുതിയ രീതികളും ഏവരും ആകാംക്ഷയോടെയാണ് ഉറ്റു നോക്കുന്നത്. ഓപ്പണിങ് ചെയ്‌തിരുന്ന രോഹിത് കഴിഞ്ഞ കളിയിൽ ആറാമതാണ് ബാറ്റിങ്ങിന് ഇറങ്ങിയത്. സൂപ്പർ താരം വിരാട് കോഹ്ലിയാകട്ടെ ബാറ്റിങ്ങിന് ഇറങ്ങിയതുമില്ല. ഇന്ത്യൻ സമയം വൈകിട്ട് 7 മണിക്കാണ് മത്സരം. മത്സരം ജിയോ സിനിമയിൽ സൗജന്യമായി കാണാം.

Leave a Reply