കുറ്റകൃത്യത്തിന് ദൃക്സാക്ഷികളില്ലെങ്കിൽ പ്രേരണ തെളിയിക്കാനാകണം -സുപ്രീംകോടതി
കൊലപാതകക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടയാളെ വെറുതെവിട്ടു

0

ന്യൂ​ഡ​ൽ​ഹി: കു​റ്റം ​ചെ​യ്ത​തി​ന് ദൃ​ക്സാ​ക്ഷി​ക​ൾ ഇ​ല്ലെ​ങ്കി​ൽ, പ്ര​തി എ​ന്തു പ്രേ​ര​ണ​യി​ലാ​ണ് കു​റ്റം ചെ​യ്ത​തെ​ന്ന് തെ​ളി​യി​ക്കാ​ൻ ക​ഴി​യ​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. പ്ര​തി​യും കൊ​ല്ല​പ്പെ​ട്ട​യാ​ളും ത​മ്മി​ൽ ഒ​രു ശ​ത്രു​ത​യു​മി​ല്ലെ​ന്ന് സാ​ക്ഷി​ക​ളെ​ല്ലാം മൊ​ഴി ന​ൽ​കി​യെ​ന്നും കൊ​ല​പാ​ത​ക കേ​സി​ൽ ഛത്തി​സ്ഗ​ഢ് ഹൈ​കോ​ട​തി ജീ​വ​പ​ര്യ​ന്തം ശി​ക്ഷി​ച്ച പ്ര​തി​യെ വെ​റു​തെ​വി​ട്ട് ര​ണ്ടം​ഗ സു​പ്രീം​കോ​ട​തി ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

‘സം​ഭ​വ​ത്തി​ന് ദൃ​ക്സാ​ക്ഷി​ക​ളി​ല്ലെ​ങ്കി​ൽ, കു​റ്റ​ത്തി​നു​ള്ള പ്രേ​ര​ണ സ്ഥാ​പി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് ക​ഴി​യ​ണം. പ്ര​ത്യ​ക്ഷ തെ​ളി​വു​ള്ള കു​റ്റ​ങ്ങ​ളി​ൽ പ്രേ​ര​ണ ഒ​രു പ്ര​ധാ​ന ഘ​ട​ക​മ​ല്ല’ -ജ​സ്റ്റി​സ് വി​​ക്രം​നാ​ഥ്, ജ​സ്റ്റി​സ് അ​ഹ്സാ​നു​ദ്ദീ​ൻ അ​മാ​നു​ല്ല എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് വി​ശ​ദ​മാ​ക്കി.

2008ൽ ​ന​ട​ന്ന കൊ​ല​പാ​ത​ക​ത്തി​ൽ ഛത്തി​സ്ഗ​ഢ് ഹൈ​കോ​ട​തി ജീ​വ​പ​ര്യ​ന്തം ശി​ക്ഷ​വി​ധി​ച്ച​യാ​ൾ സ​മ​ർ​പ്പി​ച്ച അ​പ്പീ​ൽ പ​രി​ഗ​ണി​ച്ചാ​ണ് വി​ധി. ത​ന്റെ അ​ന​ന്ത​ര​വ​ൻ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ൾ പ്ര​തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ അ​മ്മാ​വ​നാ​ണ് ഹ​ര​ജി ന​ൽ​കി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here