ഹലോ വിപിൻദാസിന്റെ വീടല്ലേ? ഞാൻ ഉമ്മൻ ചാണ്ടിയാണ്

0

ശ്രീകണ്ഠപുരം∙ ഒരു ദിവസം അവിചാരിതമായിട്ടായിരുന്നു നിടിയേങ്ങയിലെ പി.വി.വിപിൻദാസ് എന്ന 38 കാരന്റെ വീട്ടിൽ ഒരു ഫോൺ കോൾ വന്നത്. അമ്മയായിരുന്നു ഫോൺ എടുത്തത്. വിപിൻദാസിന്റെ വീടല്ലേ ? ഞാൻ ഉമ്മൻചാണ്ടിയാണ് എന്ന ശബ്ദം കേട്ട് അമ്മ ആദ്യം ഞെട്ടിയെങ്കിലും പിന്നീടാണ് സംഭവം പിടികിട്ടിയത്. തന്റെ ജീവിതത്തിലെ 600 ഫോട്ടോകളുള്ള ആൽബം മനോഹരമായി തയാറാക്കിയതിന് അഭിനന്ദിക്കാനായി വിളിച്ചതായിരുന്നു.ഉമ്മൻചാണ്ടിയോടുള്ള ആരാധന കാരണമാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന മുഹൂർത്തങ്ങളെ കോർത്തിണക്കി ആൽബം തയാറാക്കിയത്. 2011 മുതൽ ഉള്ള ഫോട്ടോകൾ ശേഖരിച്ചാണ് ആൽബം തയാറാക്കിയത്. 2016 ൽ കണ്ണൂർ ഗസ്റ്റ് ഹൗസിൽ ആൽബം കൈമാറി. വീട്ടിൽ എത്തി ഫോട്ടോകളെല്ലാം കണ്ടതിനു ശേഷം എല്ലാവരെയും കാണിച്ച് വിളിക്കാം എന്നും പറഞ്ഞായിരുന്നു മടങ്ങിയത്. ഫോൺ നമ്പറും വാങ്ങി. കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് നിടിയേങ്ങയിലെ വിപിൻദാസിന്റെ വീട്ടിലേക്ക് വിളിച്ച് അഭിനന്ദിച്ചത്. കോയമ്പത്തൂരിൽ ബേക്കറി നടത്തുകയാണ് വിപിൻദാസ്.

Leave a Reply