പാറപ്പുറത്തുകയറി ഫോട്ടോ എടുക്കുന്നതിനിടെ കാൽവഴുതി പുഴയിൽ വീണു;അഞ്ചു ദിവസം മുമ്പ് വിവാഹിതരായ നവദമ്പതികൾക്കു വേണ്ടി തിരച്ചിൽ തുടരുന്നു

0


തിരുവനന്തപുരം: പള്ളിക്കലിൽ നവദമ്പതികളെ പുഴയിൽ വീണു കാണാതായി. ബന്ധുവിന്റെ വീട്ടിൽ വിരുന്നിനെത്തിയ നവദമ്പതികൾ പാറപ്പുറത്തുകയറി ഫോട്ടോ എടുക്കുന്നതിനിടെ കാൽവഴുതി പുഴയിൽ വീഴുകയായിരുന്നു. കടയ്ക്കൽ കുമ്മിൾ സ്വദേശി സിദ്ദിഖ്, ഭാര്യ നൗഫി എന്നിവരാണ് പുഴയിൽ വീണത്. ഇവരെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണ്. പൊലീസും ഫയർഫോഴ്സും നീന്തൽ വിദഗ്ദരും സ്ഥലത്തെത്തി തിരച്ചിൽ നടത്തുന്നുണ്ട്.

അഞ്ചു ദിവസം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം. പള്ളിക്കലുള്ള ബന്ധുവായ അൻസിലിന്റെ വീട്ടിൽ വിരുന്നിന് എത്തിയപ്പോഴാണ് അപകടമുണ്ടായത്. ബന്ധുക്കൾക്കൊപ്പം പുഴവക്കിലെത്തിയ സിദ്ദിഖും നൗഫിയും പാറക്കൂട്ടം നിറഞ്ഞ ഭാഗത്തുനിന്ന് ഫോട്ടോ എടുക്കുകയായിരുന്നു. ഇതിനിടെ നവദമ്പതികളും അൻസിലും കാൽവഴുതി പുഴയിലേക്കു വീണു. അൻസിലിനെ അവിടെ ഉണ്ടായിരുന്നവർ രക്ഷപെടുത്തിയെങ്കിലും സിദ്ദിഖിനെയും നൗഫിയെയും രക്ഷിക്കാൻ കഴിഞ്ഞില്ല. ബന്ധുക്കളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്

Leave a Reply