ജയിൽ കംപ്യൂട്ടറുകളിൽ കണ്ണുവച്ച് ഹാക്കർമാർ
ലെനിൻ ചന്ദ്രൻ

0

കോട്ടയം ∙ സംസ്ഥാനത്തെ ജയിലുകളിലെ കംപ്യൂട്ടറുകൾ ഹാക്കർമാർ ലക്ഷ്യമിട്ടുവെന്നു ജയിൽ വകുപ്പിനു വിവരം ലഭിച്ചു. ഏതു നിമിഷവും ആക്രമണം ഉണ്ടായേക്കാമെന്ന ആശങ്കയിൽ മുൻകരുതൽ സ്വീകരിക്കാൻ ജയിൽ സൂപ്രണ്ടുമാർക്കും മറ്റു ജയിൽ മേധാവിമാർക്കും അടിയന്തര നിർദേശം നൽകി.
കംപ്യൂട്ടറുകൾ ഹാക്ക് ചെയ്യപ്പെട്ടാൽ തടവുപുള്ളികളെപ്പറ്റിയുള്ള വിവരം, ഇവരെ ഏതൊക്കെ ദിവസം കോടതിയിൽ ഹാജരാക്കണമെന്നുള്ള വിവരം തുടങ്ങിയവയെല്ലാം പുറത്താകാനും നഷ്ടപ്പെടാനും സാധ്യതയുണ്ട്. ഇതൊഴിവാക്കാൻ കംപ്യൂട്ടറുകളിലെ ഡേറ്റ ദിവസവും പെൻഡ്രൈവിലാക്കി സൂക്ഷിക്കാനാണു തീരുമാനം.

കംപ്യൂട്ടർ സുരക്ഷയുടെ ഭാഗമായി ഫയർവോൾ (കംപ്യൂട്ടർ സുരക്ഷിതമാക്കാനുള്ള സോഫ്റ്റ്‌വെയർ) ഇൻസ്റ്റാൾ ചെയ്യാനും നിർദേശമുണ്ട്. അംഗീകൃതമല്ലാത്ത ഓപ്പറേറ്റിങ് സിസ്റ്റം (സൗജന്യമായി ലഭിക്കുന്നവ) ഉപയോഗിക്കരുതെന്നും നിർദേശിച്ചു.

ജയിൽ ആസ്ഥാന കാര്യാലയത്തിൽ ഒറ്റ നെറ്റ്‌വർക്കിലാണ് എല്ലാ കംപ്യൂട്ടറുകളും ബന്ധിപ്പിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഒന്നിൽ ആക്രമണമുണ്ടായാൽ‌ അതു മറ്റുള്ളവയെയും ബാധിക്കും.

Leave a Reply