ഗണപതി പരാമർശം: ഷംസീറിനു സ്പീക്കറായി തുടരാൻ അർഹതയില്ലെന്ന് എൻഎസ്എസ്

0

തിരുവനന്തപുരം: ഗണപതി പരാമർശത്തിൽ സ്പീക്കർ എ.എൻ.ഷംസീറിനെതിരെ എൻഎസ്എസ് രംഗത്ത്. ഹൈന്ദവ ആരാധനാ മൂർത്തിക്കെതിരായ സ്പീക്കറുടെ പരാമർശം വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും സ്പീക്കർ സ്ഥാനത്തു തുടരാൻ ഷംസീറിന് അർഹതയില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പറഞ്ഞു. ജനാധിപത്യത്തിൻ്റെ ശ്രീകോവിലായ നിയമസഭയെ നിയന്ത്രിക്കുന്ന വ്യക്തിയുടെ പ്രസ്‌താവന അതിരു കടന്നുപോയി. ഷംസീർ പ്രസ്‌താവന പിൻവലിച്ചു മാപ്പ് പറയണമെന്നും സുകുമാരൻ നായർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഈ മാസം 21ന് കുന്നത്തുനാട്ടിൽ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. ശാസ്ത്ര രംഗത്തെ നേട്ടങ്ങൾക്ക് പകരം ഹൈന്ദവ പുരാണങ്ങളിലെ മിത്തുകൾ കുട്ടികളെ പഠിപ്പിക്കുന്നുവെന്നായിരുന്നു സ്‌പീക്കറുടെ പ്രസ്‌താവന. ഇതിനു പിന്നാലെ സംഘപരിവാർ സംഘടനകൾ ഷംസീറിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Leave a Reply