കുമ്മനവുമായി ചേർന്ന് സ്വന്തം നിലയിൽ ഫണ്ട് ശേഖരണം; ശോഭാ സുരേന്ദ്രന് ധാർമിക പിന്തുണ നൽകുന്നത് കൃഷ്ണദാസ്; ബിജെപിയിൽ ആഭ്യന്തര പ്രശ്‌നം രൂക്ഷം

0

പരിപാടികളിൽ പങ്കെടുപ്പിക്കുന്നതിൽ എന്താണ് തെറ്റെന്ന് ദേശീയ നിർവ്വാഹകസമിതി അംഗം പി കെ കൃഷ്ണദാസും ചോദിക്കുന്നു. ഇരുവരും ഒരുമിച്ചതിന് തെളിവാണ് ഇത്.

ഇത് തന്റെ പാർട്ടി കൂടിയാണെന്ന് ശോഭ പറഞ്ഞു. വഴിയിൽ ഗ്രൂപ്പിസത്തിന്റെ തടസമുണ്ടെങ്കിൽ തട്ടിനീക്കി മുന്നോട്ട്പോകും. ട്രൗസറിട്ട് കളിക്കുന്ന കുട്ടികളെ ഉപയോഗിച്ച് തനിക്കെതിരെ പ്രചരണം നടത്തുകയാണ്. വ്യക്തിഹത്യ നടത്തുന്ന മാനസിക സമ്മർദ്ദംമൂലമാണ് കുറച്ചുകാലം പാർട്ടിയിൽ നിന്നും മാറിനിന്നത്. പ്രശ്നങ്ങളുണ്ടാവുമ്പോൾ മേലധികാരികളോട് പറയും. അവിടെയൊന്നും പരിഹാരം കാണാതാവുമ്പോൾ മിണ്ടാതിരിക്കും. പാർട്ടിക്കെതിരെ താൻ ഒരുവേദിയിലും ഒന്നും പറഞ്ഞിട്ടില്ല. വിമർശനങ്ങൾ ഉന്നയിച്ചത് പാർട്ടിയെ ശക്തിപ്പെടുത്താനാണെന്നും അവർ പറഞ്ഞു.

പാർട്ടിയുടെ സംസ്ഥാന വൈസ്പ്രസിഡന്റാണ് ശോഭയെന്ന് കൃഷ്ണദാസ് പറഞ്ഞു. അവർ പാർട്ടി പരിപാടികളിൽ സജീവമാകുന്നതിൽ അസ്വാഭാവികത കാണേണ്ടതില്ലെന്നും കൃഷ്ണദാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട എ കെ ധർമരാജനിൽ നിന്ന് ബിജെപി ഫണ്ട് സ്വീകരിച്ചതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here