പേമാരിയും മണ്ണിടിച്ചിലും; ജമ്മുവിൽ അഞ്ചു കുട്ടികൾ ഉൾപ്പെടെ എട്ടുപേർ മരിച്ചു

0


ജമ്മു: കനത്ത മഴയിലും മണ്ണിടിച്ചിലിലും ജമ്മുകശ്മീരിൽ അഞ്ചു കുട്ടികൾ ഉൾപ്പെടെ എട്ടുപേർ മരിച്ചു. വീടുകൾ തകർന്നും മണ്ണിടിച്ചിൽ മൂലവും ജമ്മുവിലെ കഠുവയിലാണ് അപകടം. സുർജാനിൽ രണ്ടു വീടുകൾ തകർന്ന് അഞ്ചുപേരാണ് മരിച്ചത്.

പൊലീസും കരസേനയും സംസ്ഥാന ദുരന്തനിവാരണസേനയും സംയുക്തമായി മണിക്കൂറുകൾ നീണ്ട ശ്രമത്തിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. സിത്തിയിൽ 13 വയസുകാൻ മണ്ണിടിച്ചിലിനെത്തുടർന്ന് മരണമടഞ്ഞു. 55 കാരിയും ഇവിടെ അപകടത്തിൽ കൊല്ലപ്പെട്ടു. ദാഗറിൽ മണ്ണിടിച്ചിലിനെത്തുടർന്ന് മറ്റൊരാളും കൊല്ലപ്പെട്ടതായി അധികൃതർ പറഞ്ഞു

Leave a Reply