ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചു; അത് ലഭിക്കുമ്പോൾ ശമ്പളം നൽകുമെന്ന് കെഎസ്ആർടിസി

0

കെഎസ്ആർടിസി ശമ്പള വിതരണം ഉടൻ നടത്തുമെന്ന് കെഎസ്ആർടിസി സിഎംഡി. ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചെന്നും, അത് ഇന്ന് തന്നെ ലഭിക്കുമെന്നും സിഎംഡി ബിജു പ്രഭാകർ ഹൈക്കോടതിയിൽ പറഞ്ഞു. പണം ലഭിക്കുന്ന മുറയ്ക്ക് ബാക്കി ശമ്പളം നൽകുമെന്നും സിഎംഡി അറിയിച്ചു.

ശമ്പള വിതരണത്തിനും കുടിശ്ശികക്കുമായുള്ള കെഎസ്ആർടിസിയുടെ 130 കോടിയുടെ അപേക്ഷ പരിഗണനയിൽ ഉണ്ടെന്ന് സർക്കാർ പറഞ്ഞു.
കേന്ദ്രസർക്കാരിൽ നിന്നും കിട്ടാനുള്ള പണം സംസ്ഥാന സർക്കാരിന് ലഭിക്കുന്നില്ല. അതിനാൽ സംസ്ഥാന സർക്കാരും സാമ്പത്തിക പ്രതിസന്ധിയിലാണ്. എങ്കിലും കെഎസ്ആർടിസിയെ കൃത്യമായി സഹായിക്കുന്നുണ്ടെന്നും സർക്കാർ പറഞ്ഞു. കെഎസ്ആർടിസിയെ രക്ഷിക്കാനുള്ള മാർഗങ്ങളെക്കുറിച്ച് അടുത്ത മാസം 15നകം അറിയിക്കാൻ സർക്കാരിന് കോടതി നിർദേശം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here