ഹൈദരാബാദ് :ഫലക്നുമ എക്സ്പ്രസ് ട്രെയിനില്‍ തീപിടിത്തം. തെലങ്കാനയിലെ പഗിഡിപള്ളി- ബൊമ്മെപള്ളി സ്റ്റേഷനുകള്‍ക്ക് ഇടയില്‍ രാവിലെയായിരുന്നു സംഭവം. തീപിടിത്തമുണ്ടായ ഉടനെ ട്രെയിന്‍ നിര്‍ത്തി യാത്രക്കാരെ ഒഴിപ്പിച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി. ആര്‍ക്കും പരിക്കില്ലെന്നാണു റിപ്പോര്‍ട്ട്.
സെക്കന്തരാബാദില്‍നിന്നു ബംഗാളിലെ ഹൗറയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. ”12703-ാം നമ്പര്‍ ട്രെയിനിലെ എസ്4, എസ്5, എസ്7 എന്നീ കോച്ചുകളിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമായി. ട്രെയിന്‍ നിര്‍ത്തി യാത്രക്കാരെ എല്ലാവരെയും ഉടന്‍ പുറത്തിറക്കി. എല്ലാവരും സുരക്ഷിതരാണ്. അപകടമുണ്ടായ കോച്ചുകള്‍ ട്രെയിനില്‍നിന്ന് വേര്‍പെടുത്തി.”- സൗത്ത്‌സെന്‍ട്രല്‍ റെയില്‍വേ സിപിആര്‍ഒ സി.എച്ച്.രാകേഷ് പറഞ്ഞു.