വീടിന്റെ കോളിങ് ബെൽ അടിച്ച് പ്രാങ്ക് ചെയ്തതിൽ പ്രകോപിതനായി കാറിനെ പിന്തുടർന്ന് മൂന്ന് ആൺകുട്ടികളെ കാറിടിച്ച് കൊന്നു; കാലിഫോർണിയയിൽ താമസിക്കുന്ന ഇന്ത്യൻ വംശജന് ആജീവനാന്ത തടവ്

0

ന്യൂയോർക്ക്: കൗമാരക്കാരായ മൂന്ന് ആൺകുട്ടികളെ കാറിടിച്ച് കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് ആജീവനാന്ത തടവ്. വീടിന്റെ കോളിങ് ബെൽ അടിച്ച് പ്രാങ്ക് ചെയ്തതിൽ പ്രകോപിതനായാണ് കാലിഫോർണിയയിൽ താമസിക്കുന്ന അനുരാഗ് ചന്ദ്ര (45) കൊലപാതകം നടത്തിയത് എന്നായിരുന്നു കുറ്റാരോപണം. സംഭവം നടന്ന് മൂന്ന് വർഷത്തിന് ശേഷമാണ് കേസിൽ കോടതി ശിക്ഷ വിധിച്ചത്.

2020 ജനുവരി 19ന് രാത്രി ടെമെസ്‌കാൽ കാന്യോൺ റോഡിലാണ് സംഭവം നടന്നത്. 16 വയസുള്ള മൂന്ന് ആൺകുട്ടികൾ കൊല്ലപ്പെടുകയും മൂന്നുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഈ കുട്ടികൾ പ്രതിയുടെ വീട്ടിൽ ചെന്ന് കോളിങ് ബെല്ല് അടിച്ച് പ്രാങ്ക് ചെയ്യുകയായിരുന്നു. അനുരാഗ് വാതിൽ തുറന്നപ്പോൾ ഇവർ തങ്ങളുടെ കാറുമായി രക്ഷപ്പെട്ടു.

ഇതിൽ പ്രകോപിതാനായ പ്രതി തന്റെ കാറെടുത്ത് അവരെ പിന്തുടരുകയും അവരുടെ വാഹനത്തെ ഇടിച്ച് വീഴ്‌ത്തുകയുമായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. കൊലപാതകം,കൊലപാതകശ്രമം തുടങ്ങി ഒന്നിലധികം കുറ്റങ്ങളായിരുന്നു അനുരാഗ് ചന്ദ്രക്കെതിരെ ചുമത്തിയിരുന്നത്.

Leave a Reply