പെരുമ്പാവൂര്‍, കടവന്ത്ര, കോട്ടയം, ആലുവ, തൃശൂര്‍, പത്തനംതിട്ട, ചാലക്കുടി, അയര്‍ക്കുന്നം, നെടുമങ്ങാട്‌, തിരുവല്ല, ബറ്റത്തൂര്‍, തൃപ്പൂണിത്തുറ…കുടി കുറഞ്ഞു; ടാര്‍ജറ്റ്‌ തികയ്‌ക്കാനായില്ല , മാനേജര്‍മാരുടെ പിടലിക്കുപിടിച്ച്‌ ബെവ്‌കോ

0


തിരുവനന്തപുരം: വരുമാനം കുറയുന്നതിന്റെ കാരണം വ്യക്‌തമാക്കണമെന്ന്‌ വെയര്‍ഹൗസ്‌ മാനേജര്‍മാരോടു ബെവ്‌കോ. മുപ്പതു വിദേശ മദ്യശാലകളിലെ മാനേജര്‍മാരോടാണു വിശദീകരണമാവശ്യപ്പെട്ടത്‌. പ്രതിദിന വരുമാനം ആറുലക്ഷത്തില്‍ കുറഞ്ഞത്‌ മാനേജര്‍മാരുടെ മേല്‍നോട്ടക്കുറവും അലസതയും മൂലമാണെന്ന്‌ ബിവറേജസ്‌ കോര്‍പ്പറേഷന്‍ ഓപ്പറേഷന്‍സ്‌ വിഭാഗം ജനറല്‍ മനേജര്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.
തൊടുപുഴ, കൊട്ടാരക്കര, പെരുമ്പാവൂര്‍, കടവന്ത്ര, കോട്ടയം, ആലുവ, തൃശൂര്‍, പത്തനംതിട്ട, ചാലക്കുടി, അയര്‍ക്കുന്നം, നെടുമങ്ങാട്‌, തിരുവല്ല, ബറ്റത്തൂര്‍, തൃപ്പൂണിത്തുറ വെയര്‍ഹൗസുകള്‍ക്കു കീഴിലുള്ള ഔട്ട്‌ലെറ്റുകളിലാണ്‌ മദ്യവില്‍പ്പന കുറഞ്ഞത്‌. വെയര്‍ഹൗസ്‌ മാനേജര്‍മാര്‍ അഞ്ചു ദിവസത്തിനുള്ളില്‍ ഇതിനു വിശദീകരണം നല്‍കണമെന്നാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌്. പ്രകടനക്കുറവില്‍ ഏറ്റവും മുന്നില്‍ തൊടുപുഴ വെയര്‍ഹൗസാണ്‌. മൂന്നാര്‍, ചിന്നക്കനാല്‍, പൂപ്പാറ, മൂലമറ്റം, കോവില്‍ക്കടവ്‌ എന്നിവിടങ്ങളിലെ ഔട്ട്‌ലെറ്റുകളിലാണ്‌ തൊടുപുഴ വെയര്‍ഹൗസിനു കീഴില്‍ വില്‍പ്പന കുറഞ്ഞത്‌.
എന്നാല്‍ സംസ്‌ഥാനത്തെ മൊത്തം കണക്ക്‌ നോക്കുമ്പോള്‍ ഏറ്റവും വില്‍പ്പന കുറഞ്ഞത്‌ കൊട്ടാരക്കര വെയര്‍ഹൗസിനു കീഴിലെ വിലക്കുപാറ മദ്യശാലയിലാണ്‌. 3.38 ലക്ഷം രൂപയാണ്‌ ഇവിടെ പ്രതിദിന കളക്‌ഷന്‍. ഏറെ വില്‍പ്പന പ്രതീക്ഷിക്കുന്ന മൂന്നാര്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഇടിവുണ്ടായത്‌ തിരിച്ചടിയായി ബെവ്‌കോ കണക്കാക്കുന്നു. അതേസമയം, കനത്ത മഴയും പ്രതികൂല കാലാവസ്‌ഥയും കണക്കാക്കാതെ ജീവനക്കാരോടു വിശദീകരണം ചോദിച്ച നടപടി വിവാദമാകുന്നുണ്ട്‌.

Leave a Reply