വ്യാജ പാസ്പോർട്ടിൽ ഇസ്രായേലിൽ എത്തിയ യുവാവും നിർമിച്ചയാളും ഡൽഹി പോലീസ് പിടിയിൽ

0

ന്യൂ ഡൽഹി: വ്യാജ പാസ്പോർട്ടുമായി എത്തിയതിനെ തുടർന്ന് ഇസ്രായേൽ തിരിച്ചയച്ച മലയാളിയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്‌തു. ഇയാൾക്ക് വ്യാജ പാസ്പോർട്ട് നിർമിച്ചു നൽകിയ തിരുവനന്തപുരം സ്വദേശിയും പിടിയിലായി. ജോലി തേടിയെത്തിയ കൊല്ലം ഇരവിപുരം സ്വദേശി അലക്സ് സിറിലിനെയാണ്‌ പാസ്പോർട്ട് വ്യാജമെന്ന് തിരിച്ചറിഞ്ഞ് ഇസ്രായേലിൽ നിന്ന് തിരിച്ചയത്. ഇയാൾ ഡൽഹിയിൽ തിരിച്ചെത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരം മലയിൻകീഴ് സ്വദേശി സുനിൽ(53) ആണ് ഇയാൾക്ക് വ്യാജ വിലാസത്തിൽ പാസ്പോർട്ട് നിർമിച്ചു നൽകിയതെന്ന് കണ്ടെത്തിയത്‌. കേരളത്തിലെത്തിയ ഡൽഹി പോലീസ് മലയിൻകീഴ് പോലീസിൻ്റെ സഹായത്തോടെ സുനിലിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply