പ്രവാസി സമൂഹത്തിന്റെ വിവിധ പ്രശ്‌നങ്ങളില്‍ ഇടപെടലുകള്‍ നടത്തി പരിഹാരം കണ്ട നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന്;ദമാം മീഡീയ ഫോറം

0

പ്രവാസി സമൂഹത്തിന്റെ വിവിധ പ്രശ്‌നങ്ങളില്‍ തനിക്ക് അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും ഇടപെടലുകള്‍ നടത്തി പരിഹാരം കണ്ട നേതാവായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന് ദമാം മീഡീയ ഫോറം. ദമാം വധ ശിക്ഷക്ക് വിധിക്കപ്പെട്ടിരുന്ന പ്രവാസി മലയാളികളെ ദിയാധനം നല്‍കി വധ ശിക്ഷയില്‍ രക്ഷപ്പെടുത്തിയത് പ്രവാസി സമൂഹം എന്നും സ്മരിക്കുമെന്ന് ദമാം മീഡീയ ഫോറത്തിന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ ദമാം സന്ദര്‍ശന വേളയിലായിരുന്നു മീഡിയ ഫോറം ഓഫീസ് ഉല്‍ഘാടനം ചെയ്യപ്പെട്ടത്.

ജാതിമതചിന്തകള്‍ക്കപ്പുറം ഓരോ മനുഷ്യന്റെയും സങ്കടങ്ങളും പ്രയാസങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കപ്പെടണമെന്ന ചിന്ത ഉമ്മന്‍ചാണ്ടിയുടെ മനസില്‍ ആഴത്തില്‍ വേരൂർന്നിരുന്നു. ആ ചിന്തയാണ് പില്‍ക്കാലത്ത് ഉമ്മന്‍ചാണ്ടിയെന്ന നേതാവിന്റെ ഉയര്‍ച്ചയ്ക്ക് അടിത്തറയായത്. എല്ലാ മതവിഭാഗങ്ങള്‍ക്കും ജാതികള്‍ക്കും ഉമ്മന്‍ചാണ്ടി ഒരുപോലെ അഭികാമ്യനായിരുന്നു. എല്ലാവര്‍ക്കും ‘നമ്മുടെ ആള്‍’ എന്നു തോന്നുന്ന രീതിയിലാണ് ഉമ്മന്‍ചാണ്ടി പ്രവര്‍ത്തിച്ചതും ജനക്കൂട്ടത്തിനു നടുവില്‍ നിലകൊണ്ടതും.

Leave a Reply