കുവൈത്ത് സിറ്റി: രാജ്യത്ത് താപനില ഉയരുന്നതിനൊപ്പം വൈദ്യുതി ഉപയോഗവും കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസം രാജ്യത്തെ വൈദ്യുതി ഉപയോഗത്തിൽ റെക്കോഡ് വർധന രേഖപ്പെടുത്തി. 15,903 മെഗാവാട്ട് വൈദ്യുതിയാണ് ഉപയോഗിക്കപ്പെട്ടത്. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും ഉയർന്ന പ്രതിദിന ഉപഭോഗം രേഖപ്പെടുത്തുന്നത്.
കാലാവസ്ഥ കേന്ദ്രത്തിന്റെ റിപ്പോർട്ട് അനുസരിച്ച് അടുത്ത ദിവസങ്ങളില്‍ അന്തരീക്ഷ താപനില 52 ഡിഗ്രിയിലെത്താൻ സാധ്യതയുള്ളതിനാൽ ഉപഭോഗത്തില്‍ വലിയ വർധനയാണ് വൈദ്യുതി, ജല മന്ത്രാലയം പ്രതീക്ഷിക്കുന്നത്. വേനലില്‍ ഉയര്‍ന്ന ഉപഭോഗം ജലം വൈദ്യുതി മന്ത്രാലയം കണക്കാക്കിയിരുന്നെങ്കിലും നിഗമനങ്ങൾ തെറ്റിച്ചുകൊണ്ട് എക്കാലത്തെയും ഉയർന്ന സൂചികയാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് എല്ലാവർഷവും വേനൽ കാലങ്ങളിൽ വൈദ്യുതി ഉപയോഗം വർധിക്കാറുണ്ട്.