ജാർഖണ്ഡിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം വെടിയേറ്റു കൊല്ലപ്പെട്ടു

0

റാഞ്ചി: ജാർഖണ്ഡിൽ സിപിഎം നേതാവിനെ വെടിവെച്ചു കൊന്നു. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായ സുഭാഷ് മുണ്ടയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു ആക്രമം, ബൈക്കുകളിലെത്തിയ അജ്ഞാതരായ അക്രമികൾ ദലദല്ലി റാഞ്ചി ജില്ലയിലെ ഓഫീസിലേക്ക് അതിക്രമിച്ച് കയറി സുഭാഷ് മുണ്ടയ്ക്കെതിരെ വെടിയുതിർക്കുകയായിരുന്നു.

നേതാവിന്റെ കൊലപാതകത്തില്‍ വലിയ പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്. പാർട്ടി പ്രവർത്തകർ പ്രതിഷേധവുമായി ദലാദലിലെ പ്രധാന റോഡ് ഉപരോധിച്ചു. കൊലയാളിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

ആദിവാസി സമൂഹത്തിൽ നിന്നുള്ള ജനപ്രിയ നേതാവായിരുന്നു സുഭാഷ് മുണ്ട. പ്രാദേശിക മാഫിയകളില്‍ നിന്നും രാഷ്ട്രീയ എതിരാളികളില്‍ നിന്നും നേതാവിന് ഭീഷണയുണ്ടായിരുന്നുവെന്നാണ് പാർട്ടി നേതാക്കള്‍ വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here