അമിതവില നിയന്ത്രിക്കാൻ മാർക്കറ്റിൽ കളക്‌ടറുടെ മിന്നൽ പരിശോധന

0

ആലുവ: നിത്യോപയോഗ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതിരെ ജില്ലാ കളക്‌ടർ എൻ.എസ്.കെ.ഉമേഷിൻ്റെ നേതൃത്വത്തിൽ പൊതുവിതരണ, ഭക്ഷ്യസുരക്ഷ, ലീഗൽ മെട്രോളജി, റവന്യൂ വകുപ്പുകൾ സംയുക്തമായി ആലുവ മാർക്കറ്റിലെയും പരിസരത്തെയും കടകളിൽ മിന്നൽ പരിശോധന നടത്തി. പച്ചക്കറി, പലവ്യഞ്ജനം, ഹോട്ടലുകൾ ഉൾപ്പെടെ 37 കടകളിൽ നടത്തിയ പരിശോധനയിൽ 23 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട വീഴ്‌ചകൾക്ക് അഞ്ച് കടകൾക്കെതിര കേസ് രജിസ്റ്റർ ചെയ്യുകയും വില വിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത 18 കടകൾക്കു നോട്ടീസ് നൽകുകയും ചെയ്‌തു.
പരിശോധകൾ തുടരുമെന്നും ക്രമക്കേടുകൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു. കടകൾ പ്രവർത്തിപ്പിക്കുന്നതിന് അത്യാവശ്യം വേണ്ട ഫുഡ് സേഫ്റ്റി ലൈസൻസ്, തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്നുള്ള ലൈസൻസ് തുടങ്ങിയവ പരിശോധനയ്ക്ക് വിധേയമാക്കി. ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ കടകളിലെ അളവ് തൂക്ക സംവിധാനങ്ങൾ പരിശോധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here