ലൈംഗിക പീഡനം മൂലമുണ്ടായ കുട്ടികളെ ദത്തു നൽകിയ ശേഷം രക്തസാംപിൾ എടുക്കരുത് : ഹൈക്കോടതി

0

കൊച്ചി : ലൈംഗിക പീഡനത്തെ തുടർന്നുണ്ടാകുന്ന കുട്ടികളെ നിയമപ്രകാരം ദത്തു നൽകിയശേഷം ഡിഎൻഎ പരിശോധനയ്ക്കായി രക്ത സാംപിളുകൾ ശേഖരിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് കെ. ബാബുവാണ് ഇതുമായി ബന്ധപ്പെട്ട വിവിധ ഉത്തരവുകൾ സ്റ്റേ ചെയ്തത്.

ദത്തു നൽകിയശേഷം കുട്ടികളുടെ ഡിഎൻഎ സാംപിളുകൾ പരിശോധിക്കുന്നതിന് അനുമതി നൽകുന്ന ഉത്തരവുകൾ നിയമത്തിനു വിരുദ്ധമാണെന്നും കുട്ടികളുടെ സ്വകാര്യതയെ ബാധിക്കുമെന്നും ഇവ റദ്ദാക്കണമെന്നും ചൂണ്ടിക്കാണിച്ച് കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റിയുടെ (കെൽസ) വിക്റ്റിംമ്സ് റൈറ്റ്സ് സെന്റർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി.

Leave a Reply