എഐ ക്യാമറകൾ ഉപയോഗിച്ച് തെരുവ് നായ്ക്കളുടെ സെൻസസ് എടുക്കാനൊരുങ്ങി ബെംഗളൂരു

0

ബെംഗളൂരു: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്-എഐ ഉപയോഗിച്ച് തെരുവ് നായ്ക്കളുടെ സെൻസസ് എടുക്കാനൊരുങ്ങി ബെംഗളൂരു മഹാനഗരസഭ(ബിബിഎംപി). ഡ്രോൺ ക്യാമറകൾ ഉപയോഗിച്ച് നായ്ക്കളുടെ ചിത്രങ്ങൾ പകർത്തിയ ശേഷം എഐ സാങ്കേതികത ഉപയോഗിച്ച് ഇവയെ തിരിച്ചറിഞ്ഞാണ് സെൻസസ് തയാറാക്കുക. ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ്(ഐഐഎസ് സി), ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആൻഡ് റോബോട്ടിക്‌സ്(എആർടി) പാർക്കിലെ സ്റ്റാർട്ടപ്പ് ആയ വേഡൈൻ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.

Leave a Reply