തിരുവനന്തപുരത്ത് ചിക്കൻ ബിരിയാണി കഴിച്ച നൂറോളം വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷ ബാധ; 30 ഓളം പേർ ആശുപത്രിയിൽ

0


തിരുവനന്തപുരത്ത് ചിക്കൻ ബിരിയാണി കഴിച്ച നൂറോളം വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷ ബാധ; 30 ഓളം പേർ ആശുപത്രിയിൽ
സ്വന്തം ലേഖകൻ
ശ്രീകാര്യം: എൻട്രൻസ് കോച്ചിങ് സ്ഥാപനത്തിൽ നൽകിയ ചിക്കൻ ബിരിയാണി കഴിച്ചു നൂറോളം വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷ ബാധ. 30 ഓളം കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടി.

ശ്രീകാര്യം ചാവടിമുക്കിനു സമീപം പ്രവർത്തിക്കുന്ന സൈലം എന്ന എൻട്രൻസ് കോച്ചിങ് സ്ഥാപനത്തിൽ നിന്നും ബിരിയാണി കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഞായറാഴ്ച ഉച്ചയ്ക്കാണ് ബിരിയാണി നൽകിയത്. സ്ഥാപനത്തിൽ നിന്നും ഹോസ്റ്റലിൽ പോയശേഷം വൈകുന്നേരത്തോടെ നൂറോളം വിദ്യാർത്ഥികൾക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഗുരുതരാവസ്ഥയിലായ 30 ഓളം പേരെ പാങ്ങപ്പാറ ഹെൽത്ത് സെന്ററിലും പ്രവേശിപ്പിച്ചു.

തുടർന്ന് ആരോഗ്യ വിഭാഗം പ്രവർത്തകർ നടത്തിയ പരിശോധനയിൽ ഭക്ഷണമെത്തിച്ച കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിനു സമീപം പ്രവർത്തിക്കുന്ന സ്ഥാപനത്തിനും കോച്ചിങ് സ്ഥാപനത്തിനും ലൈസൻസ് ഇല്ലെന്നു കണ്ടെത്തി. തുടർന്ന് ഈ രണ്ടു സ്ഥാപങ്ങൾക്കു നോട്ടീസ് നൽകി പൂട്ടിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here