തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസില്‍ റിട്ട. ഡി.ഐ.ജി എസ് സുരേന്ദ്രന്‍ അറസ്റ്റില്‍. ഇന്നലെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിരുന്ന സുരേന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുകയായിരുന്നു. സുരേന്ദ്രന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് പലപ്പോഴായി മോണ്‍സണ്‍ പണം കൈമാറിയിരുന്നു. തിങ്കളാഴ്ച ഐ.ജി ലക്ഷ്മണിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. മോന്‍സണ്‍ മാവുങ്കലാണ് തട്ടിപ്പ് കേസില്‍ ഒന്നാം പ്രതി. കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ രണ്ടാം പ്രതിയും എസ്.സുരേന്ദ്രനും ഐ.ജി ലക്ഷ്മണയും മൂന്നും നാലും പ്രതികളുമാണ്.